കറാച്ചി : ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് മാറ്റുന്നതാണ് ക്രിക്കറ്റിന് നല്ലതെന്ന് പാകിസ്താന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. ഈ വര്‍ഷം നടക്കേണ്ട ഏഷ്യാകപ്പ് ക്രിക്കറ്റ് പാകിസ്താനിലാണ് നടക്കുന്നതെങ്കില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് ബിസിസിഐ നിലപാട് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അബ്ദുള്‍ റസാഖിന്റെ പ്രതികരണം.
‘ഇത് ക്രിക്കറ്റിന് നല്ലതാണ്. ഒപ്പം ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇന്ത്യ-പാക് മത്സരങ്ങള്‍ നടക്കുകയുള്ളു. ഏഷ്യാ കപ്പ് ദുബായിലേക്ക് മാറ്റിയാല്‍, അത് മികച്ച ഓപ്ഷനാണ്. ക്രിക്കറ്റിനും താരങ്ങള്‍ക്കും ഇതാണ് നല്ലതെന്നും റസാഖ് പറഞ്ഞു.
രണ്ട് ബോര്‍ഡുകളും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തണം. എന്നിട്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയും പാകിസ്താനും ഐസിസി ടൂര്‍മമെന്റുകളിലോ മള്‍ട്ടി- ടീം ഇവന്റുകളുലോ മാത്രമാണ് ഏറ്റുമുട്ടുന്നത്. 2008 ലെ ഏഷ്യാകപ്പിനാണ് ഇന്ത്യ അവസാനമായി പാകിസ്താനില്‍ കളിച്ചത്. അവസാനമായി ഇന്ത്യന്‍ ടീമിന്റെ പാകിസ്താന്‍ സന്ദര്‍ശനം 2016 ലെ ടി20 ലോകകപ്പിലായിരുന്നു.
Comments