ഹൈദരാബാദ്: നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന് അറസ്റ്റില്‍. ആദില്‍ തന്റെ കയ്യില്‍ നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു രാഖി പരാതി നല്‍കിയത്. ഐപിസിയിലെ 406, 420 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആദിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.’രാഖിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആദിലിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹ വാര്‍ത്തകളെ ചൊല്ലി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളില്‍ ഇടം പിടിച്ച വ്യക്തികളായിരുന്നു ആദില്‍ ഖാനും രാഖി സാവന്തും. എന്നാല്‍, ആദില്‍ തന്നെ മര്‍ദിച്ചു എന്നാരോപിച്ചായിരുന്നു രാഖി അടുത്തിടെയായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ ആദില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ഒരു വാക്കുപോലും പറയാതെ തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും രാഖി ആരോപിച്ചു.
നേരത്തെ രണ്ട് തവണ ആദിലിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ വിവരം മറച്ചുവച്ചിരിക്കുകയായിരുന്നുവെന്നും രാഖി പറഞ്ഞു. ‘പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ആദിലിനെതിരെ നോൺ കോഗ്നിസബിൾ ഒഫന്‍സ് പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം അത് എഫ്ഐആര്‍ ആക്കി മാറ്റുകയായിരുന്നുവെന്നും’ രാഖി പറഞ്ഞു.
Comments