കൊച്ചി : ലോകമെമ്പാടുനിന്നും ലഭിച്ച മികച്ച പ്രതികരണവുമായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. ചിത്രത്തിന് പ്രേക്ഷകർക്കിടയിൽനിന്ന് ലഭിക്കുന്ന മികച്ച പിന്തുണയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഉണ്ണിമുകുന്ദൻ തുറന്ന് പറയാറുമുണ്ട് .
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ചിത്രത്തിന് വന്ന കമന്റും അതിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
മിറർ സെൽഫി ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ ഷെയർ ചെയ്തത്. ‘കൈനിറച്ച് മസിലാണല്ലോ ഉണ്ണി മുകുന്ദൻ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് കണ്ണുവെച്ചോ നീ എന്നാണ് രസകരമായി ഉണ്ണി മുകുന്ദൻ നൽകിയ മറുപടി. ഞങ്ങളുടെ മസിലളിയൻ എന്നാണ് മറുപടിക്ക് താഴെ ആരാധകർ കുറിക്കുന്നത്.
3.5 കോടി മുതൽ മുടക്കിൽ നിർമ്മിച്ച മാളികപ്പുറം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം നേടിയത് 40 കോടിയിലേറെയാണ്. ചിത്രത്തിന്റെ ഡബ്ബ് ചെയ്തിറക്കിയ പതിപ്പുകൾ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് തമിഴ്, തെലുങ്ക് സിനിമ മേഖലയിലെ നിരവധി പേർ രംഗത്ത് വന്നിരുന്നു.
Comments