കോഴിക്കോട് ; കൊടുവള്ളിയിൽ സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ റെയ്ഡ് . 4.11 കോടി രൂപയുടെ സ്വർണവും. 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു. ജ്വല്ലറി ഉടമയുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തു.
ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫര്‍, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ്എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി.ആര്.ഐ. അറിയിച്ചു
കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വര്‍ണവും കണ്ടെടുത്തു.കൊച്ചിയില്‍ നിന്നുള്ള ഡി.ആര്.ഐ. സംഘമാണ് തിരച്ചില്‍ നടത്തിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം ഉരുക്കി നല്കുന്ന കേന്ദ്രമാണിത്. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവന്നതിന്റെ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തു.
Comments