മലപ്പുറം: ഡിവൈഎഫ്ഐയുടെ കൊലവിളിക്ക് ദേശസ്നേഹികളുടെ മറുപടി. ഭീഷണി വകവെക്കാതെ നിരവധി സ്വയംസേവകരാണ് മലപ്പുറത്ത് ശാഖയ്ക്ക് എത്തിയത്. കോട്ടക്കൽ ശിവക്ഷേത്ര പരിസരത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഇവിടെ ശാഖ നടക്കുമ്പോൾ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ ഗുണ്ടകൾ തടയാനെത്തിയിരുന്നു.
തിങ്കളാഴ്ചയാണ് ഇവിടെ ഡിവൈഎഫ്ഐ ഗുണ്ടകൾ കൊലവിളി മുദ്രാവാക്യവുമായി ശാഖ തടയാനെത്തിയത്. എന്നാൽ സംഖ്യ കുറവായിരുന്നെങ്കിലും ശാഖ പൂർത്തീകരിച്ച ശേഷം സംയമനത്തോടെയായിരുന്നു സ്വയം സേവകരുടെ മടക്കം.
തൊട്ടടുത്ത ദിവസം അതേസമയം, അതേ സ്ഥലം.. ഡിവൈഎഫ്ഐ ഗുണ്ടകളുടെ ഭീഷണി വക വയ്ക്കാതെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശാഖയിൽ നിരവധി ദേശസ്നേഹികൾ പങ്കെടുക്കാനെത്തി. ഏകദേശം ഇരുന്നൂറോളം സ്വയം സേവകരാണെത്തിയത്.
വരും ദിവസങ്ങളിലും ശാഖയ്ക്ക് നേരെ ഭീഷണിയുണ്ടാകുമെന്ന സൂചനയുണ്ടെങ്കിലും പതിറ്റാണ്ടുകളായി ഇവിടെ നടക്കുന്ന ശാഖ തുടരാൻ തന്നെയാണ് സ്വയം സേവകരുടെ തീരുമാനം.
Comments