മുംബൈ: ബേലാപ്പൂരിൽ നിന്ന് ഗേറ്റ് വേ ഇന്ത്യയിലേക്കുള്ള ജലഗതാഗത സർവ്വീസ് ഫളാഗ് ഓഫ് ചെയ്തു.മഹാരാഷ്ട്രാ തീരദേശ മന്ത്രി ദാദ ഭൂസെ ഇന്ന് ആദ്യ റൗണ്ട് വാട്ടർ ടാക്സി ഉദ്ഘാടനം ചെയ്യും. നയൻതാര ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വാട്ടർ ടാക്സി അവതരിപ്പിച്ചത്. ഈ സർവ്വീസിലൂടെ സൗത്ത് മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കും എന്ന പ്രത്യേകതയും ഉണ്ട്. വാട്ടർ ടാക്സി യാത്രക്കാരുടെ സമയവും പണവും ലാഭിക്കാനാകുമെന്നും ദാദാ ഭൂസെ പറഞ്ഞു.
തിങ്കൾ മുതൽ വെള്ളിവരെ പൊതുജനങ്ങൾക്ക് വാട്ടർ ടാക്സിയിൽ യാത്ര ചെയ്യാവുന്നതാണ്. അതായത് ആഴ്ചയിൽ അഞ്ച് ദിവസം പൊതുജനങ്ങൾക്ക് വാട്ടർ ടാക്സി സൗകര്യം ലഭ്യമാണ്. ഇരു നിലകളിലായാണ് വാട്ടർ ടാക്സി സജ്ജമാക്കിയിരിക്കുന്നത്. താഴെയും മുകളിലുമായി 200 യാത്രക്കാർക്ക് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കും. പൊതു ജനങ്ങൾക്ക് യാത്രക്കായി പാസ് സൗകര്യവും ഒരുക്കുന്നതാണ്. വാട്ടർ ടാക്സിയുടെ യാത്രക്ക് ലോവർ ഡെക്കിന് 250 രൂപയും അപ്പർ ഡെക്കിന് 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Comments