ന്യൂഡൽഹി : സംയോജിത വൈദ്യശാസ്ത്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആയുഷ് മന്ത്രി. സഫ്ദർജംഗ് ആശുപത്രിയിലെ സംയോജിത വൈദ്യശാസ്ത്ര വിഭാഗം കേന്ദ്ര ആയുഷ് മന്ത്രി സർബാനാന്ദ സോനോവൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.
പൗരന്മാർക്ക് മികച്ച സേവനം നൽകുന്നതിന് പരമ്പരാഗതവും ആധുനികവുമായ ചികിത്സാ സംവിധാനങ്ങൾ നടപ്പിലാക്കും. ഡൽഹി എയിംസ് ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുമെന്ന് സൊനോവാൾ അറിയിച്ചു.
‘രാജ്യം സമഗ്രമായ ആരോഗ്യ സംരക്ഷണത്തിലേക്ക് നീങ്ങുന്നു എന്നത് അഭിമാനകരമാണെന്നും ഈ ലക്ഷ്യത്തിലെ പ്രധാന ചുവടുവെയ്പ്പാണ് സംയോജിത വൈദ്യശാസ്ത്രം’. രാജ്യത്തുടന്നീളമുള്ള സർക്കാർ സ്ഥാപനങ്ങളിലും പ്രത്യേകിച്ച് എല്ലാ എയിംസ് ആശുപത്രികളിലും സംയോജിത വൈദ്യശാസ്ത്ര കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.ആരോഗ്യ വിദഗ്ദരുടെ നേതൃത്വത്തിൽ സംയോജിത ചികിത്സ സമ്പ്രദായ പദ്ധതികൾ നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങളെ സമന്വയിപ്പിക്കുന്നത് മൂലം രോഗികൾക്ക് സംയുക്ത പരിചരണം ലഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Comments