അങ്കര: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. നേരത്തെ ഭൂചലനം ഉണ്ടായ ഗാസിയാന്റെ പ്രവിശ്യയിലാണ് തുടർ ചലനവും അനുഭവപ്പെട്ടത്. തുടർ ചലനങ്ങൾ ഉണ്ടാകുന്നത് ഭീതി പടർത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച് ഭൂകമ്പമുണ്ടായത്. ഏകദേസം 20,000-ത്തിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലത്തിന് ശേഷം തുടർച്ചായി മൂന്നാം തവണയാണ് ചലനമുണ്ടാകുന്നത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. തെക്ക്-കിഴക്കൻ തുർക്കി സിറിയൻ അതിർത്തി മേഖലയിൽ കരമൻമറാഷ് നഗരത്തോട് ചേർന്നാണ് ആദ്യം ഭൂചലനമുണ്ടായത്.
മണിക്കൂറുകൾക്കകം വീണ്ടും തുടർ ചലനം അനുഭവപ്പെടുകയായിരുന്നു. 7.5 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ദശലക്ഷം ജനസംഖ്യയുള്ള തെക്കുകിഴക്കൻ നഗരമായ ഗാസിയാൻടെപ്പിന് സമീപമുള്ള എകിനോസ് പട്ടണത്തിന് സമീപം വീണ്ടും അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾക്കാണ് നാശനഷ്ടം ഉണ്ടായത്. നഗരങ്ങളിൽ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
Comments