ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവിന് കീഴിൽ സംഘടിപ്പിച്ച യൂണിറ്റി ഇൻ ക്രിയേറ്റിവിറ്റി മത്സരത്തിലെ വിജയികളെയും പങ്കെടുത്തവരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശസ്നേഹത്തിന്റെ ഭാവന നിറഞ്ഞ ഈ സർഗ്ഗാത്മകത യൂണിറ്റി ഇൻക്രിയേറ്റിവിറ്റിയ്ക്ക് ഒരു പുതിയ ഉദാഹരണമാണെന്നും ലക്ഷക്കണക്കിന് ആളുകൾ മത്സരത്തിൽ പങ്കെടുത്തത് എല്ലാവർക്കും പ്രചോദനമാകുമെന്നും. വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു
രാജ്യത്തെ 5 ലക്ഷത്തിലധികം ആളുകൾ ആവേശത്തോടെ പങ്കെടുത്ത മത്സരങ്ങളാണ് യൂണിറ്റി ഇൻ ക്രിയേറ്റിവിറ്റി. മത്സരാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് സാംസ്കാരിക മന്ത്രാലയമാണ് അവാർഡ് നൽകിയത്. ഡൽഹി നെഹ്റു പാർക്കിലാണ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്.
2021 ഒക്ടോബർ 31-ന് ആരംഭിച്ച യൂണിറ്റി ഇൻ ക്രിയേറ്റിവിറ്റി മത്സരങ്ങൾക്ക് 600 ലധികം ജില്ലകളിൽ നിന്ന് എൻട്രികൾ നേടിയിരുന്നു. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിജയികൾ എത്തി അനുമോദന പരിപാടി ആസ്വദിച്ചു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലായി തലങ്ങളിലായി നടന്ന മത്സരങ്ങളിൽ നിന്നും ആകെ 4760 വിജയികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Comments