ജാർഖണ്ഡ് : പതിനെട്ട് വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഖണ്ഡോലി വനത്തിന് സമീപത്തുനിന്നാണ് പതിനെട്ട് വയസ്സുള്ള യുവാവിന്റെ പകുതി കത്തിക്കരിഞ്ഞ നിലയിലുളള മൃതദേഹം കണ്ടെത്തിയത്. ഖാൻഗ്രാദിഹ് സ്വദേശിയായ വിശാൽ കുമാർ സിംഗ് എന്ന യുവാവാണ് മരിച്ചതെന്ന് ഗിരിധിയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ അനിൽ കുമാർ സിംഗ് പറഞ്ഞു.
ജില്ലയിലെ ഖണ്ഡോലി വനമേഖലയ്ക്ക് സമീപം കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികൾ അധികൃതരെ അറിയിച്ചു. തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം സദർ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments