വാഷിംഗ്ടൺ: യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനു ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡന്റ് സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ യുഎസ് സമ്പദ്വ്യവസ്ഥ, ഉക്രെയ്ൻ യുദ്ധം, ചൈന, സോഷ്യൽ മീഡിയ തുടങ്ങി നിരവധി വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് സംസാരിച്ചു. സാമ്പത്തിക അനിശ്ചിതത്വം, യുക്രെയ്ൻ യുദ്ധം, ചൈനയുമായി വർദ്ധിച്ചുവരുന്ന പ്രശ്നം തുടങ്ങി സ്വദേശത്തും വിദേശത്തുമായി അമേരിക്ക നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കിടയിലാണ് വാർഷിക പ്രസംഗം.
തന്റെ പ്രസംഗത്തിനിടെ, ജോ ബൈഡൻ സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ ആഞ്ഞടിക്കുകയും അവർ സ്വന്തം ലാഭത്തിനായി കുട്ടികളെ ചൂഷണം ചെയ്യുകയാണെന്നും പറഞ്ഞു. മാനസികാരോഗ്യത്തിൽ, പ്രത്യേകിച്ച് കുട്ടികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ ഭീഷണി, അക്രമം, ആഘാതം എന്നിവയുമായി മല്ലിടുകയാണെന്നും, കുട്ടികൾക്ക് സ്കൂളിൽ മാനസികാരോഗ്യ സംരക്ഷണത്തിനായി കൂടുതൽ മാർഗ്ഗങ്ങൾ സൃഷ്ടിക്കാൻ സർക്കാർ കടപ്പെട്ടിരിക്കുന്നുവെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.
രണ്ട് വർഷം മുമ്പ് സമ്പദ്വ്യവസ്ഥ തകർച്ചയുടെ പാതയിലായിരുന്നു എന്നാൽ ഇന്ന് 12 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ ഞങ്ങൾ സൃഷ്ടിച്ചു, രണ്ട് വർഷം മുമ്പ് ബിസിനസ്സുകൾ സ്കൂളുകൾ എന്നിവയെ കൊവിഡ് സാരമായി ബാധിച്ചു. ഇന്ന് ആ പ്രതിസന്ധിയില്ല. തൊഴിലില്ലായ്മ നിരക്ക് 50 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.4 ശതമാനത്തിലെത്തി. 800,000 ശമ്പളമുള്ള നിർമാണ ജോലികൾ സൃഷ്ടിച്ചു. 40 വർഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണ് ഇത്.
Comments