ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ അഭിസംബോധന കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ദിശാബോധം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്റെ ഭരണാധികാരിയായുള്ള ദ്രൗപദി മുർമുവിന്റെ കടന്നുവരവ് രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിലെ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടിയായി നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് നന്ദി അറിയിക്കാനുള്ള അവരം തനിക്ക് മുൻപും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ഈ അവസരം ആശംസ അറിയിക്കാൻ കൂടി ഉപയോഗിക്കുകയാണ്. രാഷ്ട്രപതിയുടെ അഭിസംബോധന കോടിക്കണക്കിന് ഭാരതീയർക്ക് ദിശാബോധം പകരുന്നതായിരുന്നു. രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയ്ക്കുള്ള മുർമ്മുവിന്റെ സാന്നിദ്ധ്യം ചരിത്രപരവും രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനം പകരുന്നതുമാണ്. പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വനവാസി സമൂഹത്തിന്റെ അഭിമാനവും ആത്മവിശ്വാസവും രാഷ്ട്രപതി വർദ്ധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അതിന് സഭയും രാജ്യവും മുർമ്മുവിനോട് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ഇരുസഭകളെയും അഭിസംബോധന ചെയ്യുന്ന ആദ്യ ചടങ്ങായിരുന്നു ഫെബ്രുവരി ഒന്നിന് നടന്നത്.
Comments