തൃശ്ശൂർ: കേരളം രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോഴാണ് കേരളം ഇത്തരത്തിൽ പിന്നോക്കം പോയ്കൊണ്ടിരിക്കുന്നത്. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി, എന്നാൽ ഇടതുഭരണത്തിൽ കേരളം കിതയ്ക്കുകയാണ്. വ്യവസായ, കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ കേരളം തകർച്ചയെ നേരിടുകയാണ്. കടം വാങ്ങിയും നികുതി വർദ്ധിപ്പിച്ചും നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറി എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
ഒരു രൂപയുടെ പോലും അധിക നികുതി ബാധ്യത ഇല്ലാതെയാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ എല്ലാ മേഖലകളിലും നികുതിയുടെ അധികഭാരം അടിച്ചേൽപിക്കുന്ന ബജറ്റാണ് കേരളത്തിന്റെത് എന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments