ന്യൂഡൽഹി : രാജ്യത്ത് അഡിക്ഷൻ ട്രീറ്റ്മെന്റ് സൗകര്യമൊരുക്കി കേന്ദ്രം. സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലാണ് ‘നശ മുക്ത് ഭാരത് അഭിയാൻ’ എന്ന പേരിൽ ചടങ്ങ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിൽ 25 ആസക്തി ചികിത്സ സൗകര്യങ്ങളെ കുറിച്ച് സംവദിക്കും. ഡൽഹിയിൽ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വ്യാഴാച രാവിലെ 11-നാണ് ചടങ്ങ്.
കഴിഞ്ഞവർഷം നടന്ന പാർലമെന്റ് ചർച്ചയിൽ അദ്ദേഹം മയക്കുമരുന്നിന്റെ അമിത ഉപയോഗങ്ങളെകുറിച്ച് പരാമർശിച്ചിരുന്നു. മയക്കുമരുന്ന് തലമുറകളെ ഇല്ലായ്മ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രശ്നവും സർക്കാർ സ്വീകരിച്ച നടപടികളും’ എന്ന വിഷയത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയുടെ ഭാഗമായാണ് അദ്ദേഹം സംസാരിച്ചത്.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ കേന്ദ്രം നട
പ്പലാക്കിയ സീറോ ടോളറൻസ് നയത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. മയക്ക് മരുന്ന് പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Comments