ലക്നൗ: കോടതി വളപ്പിൽ പുള്ളിപ്പുലിയുടെ ആക്രമണം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയോടെയായിരുന്നു കോടതി വളപ്പിൽ പുള്ളിപ്പുലി കയറിയത്. അപ്രതീക്ഷിതമായി പുലിയെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി ഓടി. ഇതോടെ പുലി കൂടുതൽ അക്രമാസക്തമാവുകയും കോടതി വളപ്പിൽ ചെരുപ്പ് നന്നാക്കി കൊണ്ടിരുന്ന തൊഴിലാളിയേയും മറ്റൊരു ജീവനക്കാരനെയും ആക്രമിച്ചു.
പുലിയെ ഓടിക്കാൻ ശ്രമിച്ച അഭിഭാഷകനും ആക്രമണത്തിൽ പരിക്കേറ്റു. വിവരം അറിഞ്ഞയുടൻ വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
Comments