ഇംഫാൽ: മണിപ്പൂരിൽ വൻ ലഹരി വേട്ട. മണിപ്പൂരിലെ ചന്ദേൽ ജില്ലയിലാണ് ആറ് കോടി രൂപ വില വരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടാനായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അസ്സം റൈഫിൾസ് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
275 സോപ്പ് കെയ്സുകളായി 3 കിലോഗ്രാം ബ്രൗൺ ഷുഗറാണ് പ്രതി കടത്താൻ ശ്രമിച്ചത്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ പോലീസിന് കൈമാറി. അസം റൈഫിൾസിലെ ഇൻസ്പെക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് വൻ മയക്കു മരുന്ന് മാഫിയയെ പിടികൂടിയത്.
മലനിരകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത കറുപ്പ് കൃഷിയ്ക്ക് തടയിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം അവസാനം മുതൽ മണിപ്പൂരിൽ പരിശോധന ശക്തമാക്കിയിരുന്നു. മലയോര ഗ്രാമങ്ങളിൽ കറുപ്പ് കൃഷി നടത്തിയ 703 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
Comments