കൊൽക്കത്ത: കൽക്കരി കടത്തുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. പരിശോധനയിൽ നഗരത്തിലെ പ്രമുഖ വ്യവസായി മഞ്ജിത് സിംഗ് ജിത്തയുടെ ഓഫീസിൽ നിന്ന് വൻ തുക പിടിച്ചെടുത്തു.
ദീർഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷം വ്യവസായിയെ ഇഡി കസ്റ്റഡിയിലെടുത്തു.പശ്ചിമ ബംഗാളിലെ നിരവധി പ്രശസ്തരുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജിത്തയുടെ ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത ഒരു കോടിയിലധികം പണം കണ്ടെടുത്തതായി ഇഡി അറിയിച്ചു. ബംഗാളിലെ നിരവധി രാഷ്ട്രീയ പ്രമുഖരുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി.
Comments