രാജസ്ഥാൻ മറ്റൊരു ഉന്നത വിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയും സുബിൻ ഇറാനിയുടെയും മകൾ ഷാനെല്ലയുടെ വിവാഹമാണ് പ്രൗഢ ഗംഭീരമായി നടന്നത്. കനേഡിയൻ അഭിഭാഷകനായ അർജ്ജുൻ ഭല്ലയാണ് വരൻ.
ജോധ്പൂരിന് അടുത്തുള്ള നാഗൗർ ജില്ലയിലെ പ്രശസ്തമായ ഖിംസർ കോട്ടയിലാണ് ഷാനെല്ലയുടെ വിവാഹ ചടങ്ങുകൾ നടന്നത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിതമായ കൊട്ടാരം സുവർണ്ണ മണൽക്കൂനകളാൽ മനോഹാരിത നിറഞ്ഞതാണ്.
ചൊവ്വാഴ്ച സുബിൻ ഇറാനിയും വധുവരന്മാരും ഖിംസർ കോട്ടയിൽ എത്തിയിരുങ്കിലും പാർലമെൻ് സെക്ഷൻ കാരണം സ്മൃതി ഇറാനിയ്‌ക്ക് കൃത്യ സമയത്ത് ഇവിടെ എത്തുവാൻ സാധിച്ചിരുന്നില്ല. പിന്നീട് റോഡ് മാർഗമാണ് മന്ത്രി ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് എത്തിച്ചേർന്നത്.
ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടിക ലഭിച്ചതായി കൊട്ടാര മാനേജ്മെന്റ് അറിയിച്ചു. 50 ആളുകളെ മാത്രമാണ് വിവാഹ ചടങ്ങുകളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കൂടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.
ജയ്സാൽമീറിൽ വച്ച് അഭിനേതാക്കളായ സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹം നടന്നിരുന്നു. രാജസ്ഥാനിലെ തന്നെ സൂര്യഗഢ് കൊട്ടാരത്തിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.
Comments