ശ്രീനഗർ : ഗുരുതരാവസ്ഥയിലായിരുന്ന ഗർഭിണിയെ വിമാന മാർഗം ആശുപത്രിയിലെത്തിച്ച് കരസേനയും ഇന്ത്യൻ വ്യോമസേനയും. മോശം കാലാവസ്ഥയെ തുടർന്ന് റോഡ്മാർഗം ജമ്മുകശ്മീരിലെ കിഷ്ത്വാർ സ്വദേശിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ സാധിച്ചിരുന്നില്ല. തുടർന്ന് യുവതിയുടെ കുടുംബം കരസേന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
കരസേനയിലെ ഉന്നതദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം സ്ഥലത്തെത്തിയ സൈന്യവും വ്യോമസേനയും വിമാനമാർഗം യുവതിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് കൃത്യസമയം ചികിത്സ ലഭ്യമായതിൽ കുടുംബാംഗങ്ങളും പ്രദേശവാസികളും സൈന്യത്തോട് നന്ദി അറിയിച്ചു.
മോശം കാലാവസ്ഥയിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയുമാണ് ജമ്മുകശ്മീരിലെ കിഷ്ത്വാർ പദേശവാസികൾ കടന്ന് പോകുന്നതെന്നും ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്ന് ലെഫ്റ്റനന്റ് കേണൽ ആനന്ദ് ആവിശ്യപ്പെട്ടു.
Comments