ശ്രീനഗർ : ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ ആർമിയുടെ റോമിയോ ഫോഴ്സ്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദർ അതിർത്തി പ്രദേശത്താണ് സുരക്ഷാ സേന ഒളിത്താവളം തകർത്തത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻശേഖരമാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്തിവരികയാണ്.
സമാനരീതിയിൽ കഴിഞ്ഞമാസം പൂഞ്ച് സിന്ദാര മേഖലയിലെ സൂര്യൻകോട്ട് സെക്ടറിൽ സുരക്ഷ സേന ഒളിത്താവളം തകർത്തിരുന്നു. ഇവിടെ നിന്ന് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻശേഖരമാണ് കണ്ടെത്തിയത്. സൈന്യത്തിന്റെ റോമിയോ ഫോഴ്സും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒളിത്താവളം തകർക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ ബാരമുള്ള ജില്ലയിലെ തിരച്ചിലിലും വൻ ആയുധശേഖരം കണ്ടെത്തിയിരുന്നു. പാക്മുദ്ര പതിപ്പിച്ച ബലൂണുകളും തോക്കുകളുമായിരുന്നു ഇവിടെ നിന്നും സേന കണ്ടെടുത്തത്.
Comments