പാലക്കാട്: മഞ്ഞക്കുളം മാർക്കറ്റ് റോഡിലെ ടയർ കടയിൽ വൻ തീപിടുത്തം. വ്യാഴാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു അപകടം. അപകട സമയത്ത് കടയിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ഇരു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടയ്‌ക്കാണ് തീപിടിച്ചത്.
താഴെത്തെ നിലയിൽ നിന്ന് തീ, കടയുടെ മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിലേക്ക് പടരുകയായിരുന്നു. കെട്ടിടപരിസരത്ത് മാലിന്യം കത്തിച്ചതിൽ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് പിന്നാലെ അഗ്നിശമന സേന എത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇടുങ്ങിയ റോഡായതിനാൽ ഒരു ഫയർ ഫോഴ്‌സ് യൂണിറ്റിന് മാത്രമാണ് ആദ്യം എത്താനായത്. സമീപത്തെ കടയിലേക്ക് തീപടരാതിരിക്കാനുള്ള നടപടി സ്വീകരിച്ചതായും അഗ്നിശമനസേന വ്യക്തമാക്കി.
Comments