ഭുവനേശ്വർ: രാഷ്ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി സ്വദേശമായ ഒഡിഷയിലെത്തി. ഗവർണർ ഗണേഷി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചേർന്ന് മുർമുവിനെ ഭുവനേശ്വർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
രാവിലെ 11.45 ന് ഭുവനേശ്വറിലെത്തിയ മുർമു ജീവകാരുണ്യ സംഘടനയായ ജ്ഞാനപ്രഭ മിഷന്റെ സ്ഥാപക ദിന പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന്, രമാദേവി വനിതാ സർവകലാശാലയിലെ ബിരുദദാന ചടങ്ങിലും രാഷ്ട്രപതി പങ്കെടുത്തു. മുർമു ബിരുദ പഠനം പൂർത്തിയാക്കിയ സർവകലാശാലയാണിത്.
ശനിയാഴ്ച ലിംഗരാജ് ക്ഷേത്രത്തിൽ മുർമു ദർശനം നടത്തും. തുടർന്ന് കട്ടക്കിലെ നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ റൈസ് കോൺഗ്രസിന്റെ ഉദ്ഘാടനവും നിർവ്വഹിക്കും. രാഷ്ട്രപതി പദവി ഏറ്റെടുത്ത ശേഷം മുർമ്മു ഇത് രണ്ടാം തവണയാണ് ഒഡിഷ സന്ദർശിക്കുന്നത്.
Comments