ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസികളായ അഞ്ച് പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ഒന്നിലധികം തവണ പെൺകുട്ടിയെ ക്രൂരപീഢനത്തിന് ഇരയാക്കിയതായി ഡൽഹി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ പീഢനം സംബന്ധിച്ച് പരാതി ലഭിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ കൗൺസിലർമാർക്കൊപ്പം ഡൽഹി പൊലീസ് സ്ഥലത്തെത്തി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയൽവാസികളായ അഞ്ച് പേർ ചേർന്ന് ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അമ്മയ്ക്കൊപ്പം ഇരയായ പെൺകുട്ടി പോലീസിന് മൊഴി നൽകുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും, പോക്സോ നിയമത്തിലെ സെക്ഷൻ 4, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 എന്നീ വകുപ്പകൾ പ്രകാരം കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Comments