ലക്നൗ: അരുണാചൽപ്രദേശ് നിയുക്ത ഗവർണർ കൈവല്യ ത്രിവിക്രം പർണായക്കിന് അഭിനന്ദനം അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രത്തെ സേവിക്കുന്നതിൽ അദ്ദേഹം കാട്ടുന്ന അർപ്പണബോധവും പ്രതിബദ്ധതയും പ്രചോദനം പകരുന്നതാണെന്ന് യോഗി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യോഗിയുടെ പ്രതികരണം.
”അരുണാചൽപ്രദേശ് ഗവർണറായി നിയോഗിക്കപ്പെട്ട ലെഫ്.ജനറൽ കൈവല്യ ത്രിവിക്രം പർണയ്ക്കിനെ അഭിനന്ദിക്കുന്നു. രാഷ്ട്രത്തെ സേവിക്കുന്നതിൽ അദ്ദേഹം കാട്ടുന്ന അർപ്പണബോധവും പ്രതിബദ്ധതയും ഏവർക്കും പ്രചോദനം നൽകുന്നതാണ്”. യോഗി ട്വീറ്റ് ചെയ്തു.
41 വർഷത്തോളം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്ര സേവനത്തിന് നിരവധി ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Comments