കോട്ടയം: മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനത്തിന്റെ അമിത വേഗതയിൽ റിപ്പോർട്ട് തേടി പാല ഫസ്റ്റ് ക്ലാസ് ജൂഡിഷ്യൽ കോടതി മജിസ്ട്രേറ്റ് കോടതി. കുറവിലങ്ങാട് എസ്എച്ച്ഒ നിർമൽ മുഹ്സിനോടാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് കോഴ മേഖലയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അമിതാവേഗത്തിൽ കടന്നുപോയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോൾ മജിസ്ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്ട്രേറ്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് 17-ാം തീയതിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
Comments