തൃശൂർ: ഗുരുവായൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ കാറിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവർ പോലീസിന്റെ വലയിൽ. ബസ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പ്രതികളെ പോലീസിൽ ഏൽപ്പിച്ചത്. കാറിലെത്തിയ രണ്ടംഗ സംഘം സംഘം ഗുരുവായൂരിലെ ബസ് ജീവനക്കാർക്ക് നേരെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അക്രമി സംഘത്തെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന്് പിടികൂടിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. കാറിന് ബസ് സൈഡ് നൽകിയില്ലെന്നാരോപിച്ചായിരുന്നു രണ്ടംഗ സംഘത്തിന്റെ തോക്ക് ചൂണ്ടിയുള്ള ഭീഷണി.
Comments