ശ്രീനഗർ: ജമ്മു കശ്മീരിനെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്. കശ്മീരിന് എന്താണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവിന് അറിയില്ല എന്നും കോൺഗ്രസ് പാർട്ടി താഴ്വരയിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ അവിടെയുള്ള യുവാക്കൾ ആയുധം എടുക്കില്ലായിരുന്നുവെന്നും അനിൽ വിജ് തുറന്നടിച്ചു.
‘കശ്മീരിന് എന്താണ് വേണ്ടതെന്ന് രാഹുൽ ഗാന്ധിക്കറിയില്ല. ബിജെപി നേതൃത്വത്തിൽ നടക്കുന്ന വികസനമാണ് കശ്മീരിന് ആവശ്യം. വികസനം ഉണ്ടാകുമ്പോഴെല്ലാം ചില തേയ്മാനങ്ങളും കണ്ണീരും ഉണ്ടാകും. കോൺഗ്രസ് തുടക്കം മുതൽ കശ്മീരിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ അവിടത്തെ യുവാക്കൾക്ക് ആയുധം എടുക്കേണ്ടി വരില്ലായിരുന്നു’ എന്ന് അനിൽ വിജ് പറഞ്ഞു.
‘ജമ്മു കശ്മീരിന് ജോലിയും മികച്ച ബിസിനസ്സും സ്നേഹവുമാണ് ആവശ്യം. പക്ഷേ അവർക്ക് എന്ത് ലഭിച്ചു? ബിജെപിയുടെ ബുൾഡോസർ! പതിറ്റാണ്ടുകളായി അവിടത്തെ ജനങ്ങൾ കഠിനാധ്വാനം ചെയ്ത് നനച്ച ഭൂമി അവരിൽ നിന്ന് തട്ടിയെടുക്കുകയാണ്. സമാധാനവും കശ്മീരി സംസ്കാരവും സംരക്ഷിക്കേണ്ടത് ഒന്നിപ്പിച്ചിട്ടാണ്, ജനങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടല്ല’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
Comments