ശ്രീനഗർ: കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഭീകരാക്രമണങ്ങൾ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രത്യേക അധികാരം എടുത്തുകളഞ്ഞതിന് ശേഷം കേന്ദ്രഭരണ പ്രദേശത്ത് നിരവധി സഞ്ചാരികളാണ്് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാന പോലീസിന്റെ മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കളർ പുരസ്കാരം നൽകവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ആഭ്യന്തര സുരക്ഷ വെല്ലുവിളികളെ നേരിട്ട് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ
കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ ജമ്മു കശ്്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളും, വടക്കു കിഴക്കൻ കലാപവും, ഇടതുപക്ഷ തീവ്രവാദവും കുറയ്ക്കാൻ സർക്കാരിന് സാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ആറ് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യങ്ങൾക്ക് ഫോറൻസിക് നടപടി നിർബന്ധമാക്കുവാൻ കേന്ദ്രം ലക്ഷ്യമിട്ടിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, എവിഡൻസ് ആക്ട് എന്നീ വിഭാഗങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നും
അദ്ദേഹം അറിയിച്ചു.
Comments