ശ്രീനഗർ: ശ്രീനഗർ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിന് നേതൃത്വം നൽകി ഡിവിഷണൽ കമ്മീഷണർ വിജയ് കുമാർ ബിധുരി. കശ്മീരിലെ അനുബന്ധ പദ്ധതികളുടെയും മറ്റ് വികസന പ്രവർത്തനങ്ങളുടെയും അവലോകനമാണ് യോഗത്തിൽ ചർച്ച ചെയ്തത്. ജി 20 ഉച്ചകോടി യോഗങ്ങൾക്ക് മുന്നോടിയായി പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള മറ്റ് അലങ്കാരജോലികൾ കൂടാതെ 25 പ്രോജക്റ്റുകളുടെയും പ്രവർത്തനപരമായ അവലോകനം ഡിവിഷണൽ കമ്മീഷണർ നടത്തി.
യോഗത്തിൽ പ്രോജക്റ്റുകളുടെ സമയപരിധി പാലിക്കുന്നതുമായി ബന്ധപ്പെട്ട് ബിധുരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. പ്രവൃത്തികളുടെ നിശ്ചിത സമയപരിധി പാലിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏജൻസികളും തമ്മിലുള്ള ഏകോപനം കുറ്റമറ്റതായിരിക്കണമെന്നും വീഴ്ച സംഭവിക്കാതിരിക്കാൻ എല്ലാ വകുപ്പുതല മേധാവികളോടും ശ്രദ്ധിക്കണമെന്നും കമ്മീഷണർ നിർദ്ദേശിച്ചു. ജി 20 ഉച്ചകോടി ഒരു സുപ്രധാന പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments