മുംബൈ: ബിബിസി ഓഫീസുകളിലെ ആദായ നികുതി റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ആരും നിയമത്തിന് അതീതരല്ലെന്നും ബിബിസി ഓഫീസുകളില്‍ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് പങ്കുവെയ്ക്കുമെന്നും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
‘രാജ്യത്തിന്റെ നിയമത്തിന് അതീതരായിരിക്കാൻ ആർക്കും കഴിയില്ല. ചില ക്രമക്കേടുകൾ ഉണ്ടായിടത്തെല്ലാം ആദായനികുതി വകുപ്പ് കാലാകാലങ്ങളിൽ സർവേ നടത്തി വരുന്നതാണ്. സർവേകൾ പൂർത്തിയാകുമ്പോൾ, ആദായനികുതി വകുപ്പ് പ്രസ്താവന പുറത്തിറക്കുകയോ പത്രസമ്മേളനം നടത്തി വിവരങ്ങൾ പങ്കിടുകയോ ചെയ്യും’ എന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
അതേസമയം, ബിബിസി ഓഫീസുകളിലെ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. നികുതി വെട്ടിപ്പ് സംബന്ധിച്ചാണ് അന്വേഷണം. ഡൽഹി, മുംബൈ നഗരങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നുണ്ട്.
Comments