മിസിസാഗ: കാനഡയിലെ ക്ഷേത്രങ്ങളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ. കാനഡയിലെ മിസിസാഗയിലെ രാമക്ഷേത്രമാണ് ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയിരിക്കുന്നത്. കാനഡയിലെ ഹിന്ദു സമൂഹങ്ങൾക്കിടയിലും ഭാരതീയർക്കിടയിലും വലിയ ജനരോഷത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. ഖാലിസ്ഥാൻ തീവ്രവാദികളാണ് ഇതിന് പിന്നിൽ.
സംഭവത്തെ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ശക്തമായി അപലപിക്കുകയും അടിയന്തര നടപടിക്ക് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ‘മിസിസാഗയിലെ രാമക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കാനും ഞങ്ങൾ കനേഡിയൻ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്’ എന്ന് കോൺസുലേറ്റ് ട്വീറ്റ് ചെയ്തു.
We strongly condemn the defacing of Ram Mandir in Missisauga with anti-India graffiti. We have requested Canadian authorities to investigate the incident and take prompt action on perpetrators.
— IndiainToronto (@IndiainToronto) February 14, 2023
‘മോദിയെ തീവ്രവാദിയായി പ്രഖ്യാപിക്കുക (ബിബിസി)’, ‘സന്ത് ഭിന്ദ്രൻവാല രക്തസാക്ഷി’, ‘ഹിന്ദുസ്ഥാൻ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ രാമക്ഷേത്രത്തിന്റെ ചുവരുകളിൽ എഴുതിയിരിക്കുന്നത്. ഇത് വിദ്വേഷകരമായ കുറ്റകൃത്യമാണെന്നും അധികാരികൾ വളരെ ഗൗരവത്തോടെയാണ് ഇത് നോക്കി കാണുന്നതെന്നും ബ്രാംപ്ടണിലെ മേയർ പാട്രിക് ബ്രൗൺ പറഞ്ഞു.
The @PeelPolice & @ChiefNish are taking this potential hate crime very seriously. 12 Division has carriage of the investigation & they will find those responsible. Religious freedom is a Charter right in Canada & we will do every thing we can to make sure everyone is safe in… https://t.co/uOkL8iaIaL
— Patrick Brown (@patrickbrownont) February 15, 2023
കാനഡയിലെ ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് വികൃതമാക്കുന്നത് ഇതാദ്യമല്ല. നേരത്തെ, ജനുവരിയിൽ, ബ്രാംപ്ടണിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഇന്ത്യൻ സമൂഹത്തിൽ നിന്നും വലിയ രോഷത്തിന് കാരണമായി. നേരത്തെ 2022 സെപ്റ്റംബറിൽ, കാനഡയിലെ BAPS സ്വാമിനാരായണ മന്ദിർ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് ‘കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ’ വികൃതമാക്കിയിരുന്നു.
Comments