കോഹിനൂർ നായിക അപർണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ റിനിൽരാജ് പി.കെ.യാണ് അപർണയുടെ വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
പ്രസിഡൻസി കോളേജിൽ സൈക്കോളജിയിൽ എംഎസ്സി പൂർത്തിയാക്കിയ ശേഷമായിരുന്നു അപർണ അഭിനയ രംഗത്തെത്തിയത്. 2015ൽ ഞാൻ നിന്നോട് കൂടെ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. പ്രിയാനന്ദൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ സിദ്ധാർഥ് ഭരതനും വിനയ് ഫോർട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറിൽ നായികയായും എത്തി.
വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2021-ൽ റിലീസ് ചെയ്ത നടുവനിലാണ് അപർണ അവസാനം പ്രത്യക്ഷപ്പെട്ടത്. ഭരത് നായകനായ ചിത്രം ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക മുൻപിൽ എത്തിയത്.
Comments