ഗാന്ധിനഗർ: ഗുജറാത്തിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം. ഇന്ന് ഉച്ചയ്ക്ക് പടാനിലെ രാധൻപൂരിലാണ് അപകടം നടന്നത്. സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ രാധൻപൂരിലെയും പടാനിലെയും വിവിധ ആശുപത്രികളിലേക്ക് എത്തിച്ചതായി പോലീസ് പറഞ്ഞു. സംജുഭായ് ഫുൽവാദി (50), ദുദാഭായ് റാത്തോഡ് (50), രാധാബെൻ പർമർ (35), കാജൽ പർമർ (59), അമൃത വൻസാര (15), പിന്നെൽ ബെൻ വൻസാര (7) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. രാധൻപൂരിൽ നിന്ന് വരാഹി ഗ്രാമത്തിലേക്ക് പോകുകയായിരുന്നു ജീപ്പ്. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
Comments