ശത കോടിശ്വരനും ആഗോള ഐടി കമ്പനി സിഇഒയുമായ ശ്രീധർ വെമ്പുവിന്റെ പ്രഭാത ഭക്ഷണത്തിന് കൈയ്യടിച്ച് സമൂഹമാദ്ധ്യങ്ങൾ. ശ്രീധർ എന്നും കുടിക്കുന്ന പഴങ്കഞ്ഞിയുടെ ചിത്രം ട്വീറ്ററിൽ പങ്ക് വെച്ചിരുന്നു. ക്ലൗഡ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന ടെക് കമ്പനിയാണ് സോഹാ സൊലൂഷൻസ്. ഇന്ത്യയിലെ സമ്പന്നൻമാരിൽ 48-ാം സ്ഥാനമാണ് ശ്രീധറിന്.
ആമാശയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രം ബാധിതനായിരുന്നു ശ്രീധർ വെമ്പു. അസൂഖം മാറാനായി കുടിക്കാൻ തുടങ്ങിയതാണ് പഴങ്കഞ്ഞിയെന്ന് ശ്രീധർ പറയുന്നു. ഇപ്പോൾ തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. തന്റെ അനുഭവം ചിലരെ സഹായിക്കുമെന്ന് കരുതുന്നു എന്ന് പറഞ്ഞാണ് ശ്രീധർ തന്റെ ട്വീറ്ററിൽ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
My daily breakfast for the past year has been fermented "old rice" (பழைய சோறு in Tamil). I religiously adhere to this diet. I suffered from IBS (irritable bowel syndrome) all life and that is now gone. I also suffer a lot less from allergies. Hope this helps some fellow sufferer.
— Sridhar Vembu (@svembu) February 12, 2023
തമിഴ്നാട് തഞ്ചാവൂരിൽ ജനിച്ച ശ്രീധർ വെമ്പുവിന്റെ താൻ കുടിക്കുന്ന പഴങ്കഞ്ഞിയുടെ റെസിപ്പിയും പങ്ക് വെച്ചിട്ടുണ്ട്. പ്രമുഖരുൾപ്പടെ നിരവധിപേരാണ് ട്വീറ്ററിനെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.
ദഹന പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇറിറ്റബിൾ ബവൽ സിൻഡ്രം. ബൗൾ എന്ന് പറയുന്നത് ചെറുകുടലും വൻകുടലും അടങ്ങുന്ന ഭാഗങ്ങളെയാണ്. ദഹന സംവിധാനത്തിൽ ഉണ്ടാവുന്ന തകരാറുകളാണ് ഭാവിയിൽ രോഗമായി മാറുന്നത്
Comments