ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ ക്ഷീണം തീർക്കാൻ മഞ്ഞിൽ കളിച്ചുല്ലസിച്ച് രാഹുൽ ഗാന്ധി. ഗുൽമാർഗിൽ കൂട്ടുകാർക്കൊപ്പമാണ് സ്‌നോ സ്‌കെയിലിംഗ് ആസ്വദിക്കാൻ രാഹുൽ എത്തിയത്. മുൻപ് കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് കാശ്മീരിൽ ഉണ്ടായിരുന്ന അരക്ഷിതാവസ്ഥയും സുരക്ഷാ പ്രശ്‌നങ്ങളും പൂർണമായും ഇല്ലാതായെന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം തന്നെ രാഹുലിന് ബോധ്യമായിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീരിന്റെ ഭംഗി ആസ്വദിക്കാൻ രാഹുൽ എത്തിയത്.
നരേന്ദ്ര മോദി അധികാരത്തിൽ എത്തിയതിന് ശേഷം കാശ്മീരിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം വിനോദ സഞ്ചാര മേഖലയിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ മഞ്ഞ് വാരിയെറിഞ്ഞ് ഉല്ലസിക്കുന്ന രാഹുലിന്റെയും കുടുംബത്തിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് രാഹുൽ കാശ്മീരിൽ എത്തിയത്.
എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോൾ മഞ്ഞിന്റെ തണുപ്പിൽ ഉല്ലസിക്കുന്ന രാഹുലിനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നുണ്ട്. ത്രിപുരയിൽ ഇന്ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിൽ രാഹുൽ പങ്കെടുത്തിരുന്നില്ല. ത്രിപുരയിൽ 60- സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രീപുരയിൽ സിപിഎമ്മുമായി അവിശുദ്ധ കൂട്ടുകെട്ടിലാണ് കോൺഗ്രസ്.
Comments