ചെന്നൈ : തമിഴ് നടൻ സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ‘ഇന്നത്തെ സൂര്യോദയം വളരെ പ്രത്യേകതയുള്ളതായിരുന്നു, നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം’ എന്ന കുറിപ്പോടെയാണ് സച്ചിൻ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അതേസമയം, സ്നേഹവും ബഹുമാനവും എന്ന് കുറിപ്പോടെ സൂര്യയും ചിത്രം പങ്കുവെച്ചിരുന്നു.
എന്നാൽ എവിടെ വച്ചാണ് കണ്ടുമുട്ടിയതെന്നോ എന്താണെന്നോ ഉള്ള വിവരങ്ങളൊന്നും സൂര്യ വെളിപ്പെടുത്തിയിട്ടില്ല.താരങ്ങളടക്കം നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.
കമൽഹാസൻ – ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ വിക്രമിലാണ് സൂര്യ ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. റോളക്സ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സൂര്യ എത്തിയത്.
Comments