മഹാശിവരാത്രിയ്ക്ക് മുന്നോടിയായി പരമേശ്വരനെ തൊഴാൻ ഇന്ത്യയിലെത്തിയിരിക്കുകയാണ് റഷ്യക്കാരി അന്നപൂർണ്ണാദേവി .ഗുജറാത്തിലെ ജുനഗറിലെ ക്ഷേത്രങ്ങളിൽ നിത്യസന്ദർശകയാണ് അന്നപൂർണ്ണ . കാവിവസ്ത്രം ധരിച്ച് ചന്ദന കുറി തൊട്ട് സനാതന ധർമ്മത്തെ കുറിച്ച് സംസാരിക്കുന്ന അന്നപൂർണ്ണയുടെ ദൃശ്യങ്ങൾ വൈറലായി കഴിഞ്ഞു .
സനാതന ധർമ്മത്തിൽ അന്നപൂർണ്ണാദേവിക്ക് അഗാധമായ വിശ്വാസമുണ്ട് .”നമ്മളെല്ലാം ഒരേ ദൈവത്തിന്റെ മക്കളാണ്, ഞങ്ങൾ സനാതന ധർമ്മമായ ഒരു കുടുംബമാണ്, ആത്മാവും ദൈവവും നമ്മുടെ ശരീരത്തിൽ വസിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ‘ അന്നപൂർണ്ണ പറയുന്നു.
“വിദേശി ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഹിന്ദുവോ മുസ്ലീമോ ഇല്ല, ഞങ്ങൾ ഒരു കുടുംബമാണ്. ഞാൻ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നു. സനാതന ധർമ്മം ലോകത്തിലെ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇത് ദൈവത്തിന്റെ കൃപയാണ്, നമ്മുടെ ശരീരത്തിൽ ഈശ്വരൻ കുടികൊള്ളുന്നു. ഞങ്ങൾ പ്രാർത്ഥിക്കുന്നു. ലോകത്തിന്റെ സമാധാനത്തിനായി ഭഗവാൻ ശിവനോട്,” അന്നപൂർണ്ണ പറഞ്ഞു. നേരത്തെ കർണാടകയിലെ തെരുവുകളിൽ വയലിൻ വായിച്ച് അന്നപൂർണ്ണ ആളുകളെ ആകർഷിച്ചിരുന്നു .
Comments