ഇറ്റാനഗർ: അപ്രാപ്യമായ ഭൂപ്രദേശങ്ങളിലെ ബോർഡർ റോഡ് ഓർഗനൈസേഷനേയും (ബിആർഒ) ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്സിനേയും (ജിആർഇഎഫ്) സഹായിക്കുന്നതിനു വേണ്ടി സംസ്ഥാനത്ത് ശക്തമായ യന്ത്രങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ വ്യോമസേന.
ഐഎഎഫിന്റെ ചിന്നൂക്സ് പറത്തുന്നതിനായും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ് കണക്ടിവിറ്റിയ്ക്കും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗണ്യമായ സംഭാവനയാണ് ഇന്ത്യൻ വ്യോമ സേന നൽകുന്നത്.
നിയന്ത്രണ രേഖയിൽ ചൈനീസ് സൈനികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തി എതിരാളികളെ തടയാനും സാധിക്കുന്ന ശക്തമായ സൈന്യത്തെയാണ് ഇന്ത്യ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നതെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ പറഞ്ഞു. ചൈനീസ് സൈനികരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെങ്കിലും ഇന്ത്യൻ അതിർത്തിയിൽ വ്യോമസേന സൂക്ഷമമായ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കരസേനാ മേധാവി കൂട്ടിചേർത്തു.
Comments