ആലപ്പുഴ: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. മാവേലിക്കരയിൽ മുള്ളികുളങ്ങരയിൽ അൻപൊലി സ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് ആണ് കൊല്ലപ്പെട്ടത്. 37-കാരനായ സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. കൊല്ലം സ്വദേശിയായ സജേഷ് ഉമ്പർനാട്ടിൽ ഭാര്യ വീട്ടിലായിരുന്നു താമസം.
സജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമ്പർനാട് സ്വദേശി വിനോദ് എന്ന വെട്ടുകത്തി വിനോദ് ഒളിവിലാണ്. തെക്കേക്കര പഞ്ചായത്തിൽ അശ്വതി ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സജേഷിന്റെ ഇടത് കൈയുടെ മസിലിൽ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാർന്നു മരിക്കുകയായിരുന്നു.
Comments