ജയ്പൂർ: ഗ്യാസ് ടാങ്കറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം. കൂട്ടിയിടിച്ചതിനെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന പെട്രോളിൽ തീ പടർന്നതാണ് നാലു പേർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു.അജ്മീർ ജില്ലയിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളിലും തീ പടർന്നു പിടിച്ചു .കൂടാതെ റോഡിലുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളിലും സമീപത്തെ വീടുകളിലും കടകളിലും തീ പിടുത്തമുണ്ടായി. അപകടസ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ച് കൂടിയതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിവരം അറിഞ്ഞതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു. സംഭവത്തിൽ ജില്ലാ കളക്ടർ അൻഷ്ദീപും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments