ലക്നൗ : ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ബോംബ് കണ്ടെത്തിയതായി അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സുരക്ഷാ നടപടികൾ ആരംഭിച്ചത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ സംശായാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ബോംബ് ഭീഷണി സന്ദേശം വ്യാജമായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി.
ഭീതിയെത്തുടർന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബോംബിനെക്കുറിച്ച് ഡൽഹി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി ഊർജിത തിരച്ചിൽ നടത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു. വ്യാജ ബോംബ് ഭീഷണി സന്ദേശം മുഴക്കിയയാളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചയായി അദ്ദേഹം കൂട്ടിച്ചേർത്തു.
Comments