വെള്ളായണി : മഞ്ചു വെള്ളായണി രചിച്ച വെള്ളായണി ക്ഷേത്ര മാഹാത്മ്യം “മധു പൂജ” പ്രകാശനം ചെയ്തു. വെള്ളായണി ക്ഷേത്ര നടയിൽ വെച്ച് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശ്രീമാൻ എം രാധാകൃഷ്ണൻ നായർ തന്ത്രി മുഖ്യൻ ഊക്കോട് രാജശേഖരന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
വെള്ളായണി ക്ഷേത്ര മാഹാത്മ്യം വിശദീകരിക്കുന്ന മധു പൂജ എന്ന പുസ്തകം നിലവിൽ രണ്ടാം പതിപ്പാണ്. ഒന്നാം പതിപ്പ് വേഗത്തിൽ വിറ്റുതീർന്നതിനെത്തുടർന്നു കുറെ നാളായി ആവശ്യക്കാർ ഏറി വരികയായിരുന്നു. കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ മഞ്ചു വെള്ളായണി ആധ്യാത്മികമുൾപ്പെടെ നിരവധി കൃതികൾ രചിച്ചിട്ടുണ്ട് .
Comments