ശ്രീനഗർ: ഭക്തരുമായി സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് വീണ് രണ്ട് പേർ മരിച്ചു. 19 പേർക്ക് പരിക്ക്. തര്യതിനു സമീപമുള്ള റൻസു മേഖലയിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർപൺ സിംഗ്(14) പങ്കജ് കുമാർ(29) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
സംഭവത്തിൽ ലെഫ്റ്റ് ഗവർണർ മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു.
മഹാശിവരാത്രിയോടനുബന്ധിച്ച് ശിവ ഖോരി ക്ഷേത്രത്തിലേക്ക് ഭക്തരുമായി ദർശനത്തിന് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 50 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രജൗരി ജില്ലയിലെ ജമോല, ബിന്ദി, ആർഗി, ദൽഹോരി ഗ്രാമവാസികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
Comments