ന്യൂഡൽഹി: അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദമാകുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി. വിദേശകാര്യ മന്ത്രിയുടെ സിഡ്നി പ്രഭാഷണങ്ങൾക്ക് പിന്നാലെയാണ് അനിൽ ആന്റണിയുടെ ട്വീറ്റ്. മന്ത്രിയുടെ സിഡ്നി പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ കൂടി ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര വേദികളിൽ, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയർത്തിക്കാട്ടാൻ ജയ്ശങ്കറിന് കഴിയുന്നുണ്ടെന്നും അനിൽ ആൻറണിയുടെ പറയുന്നു.
It’s impressive to see @DrSJaishankar these days – calling a spade a spade , making Indian 🇮🇳 interests the top and lone priority and confidently pushing it across global platforms. https://t.co/foWJ9LqUFX
— Anil K Antony (@anilkantony) February 18, 2023
ബിബിസിയുടെ രാഷ്ട്രവിരുദ്ധ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധിച്ചതിനാണ് കോൺഗ്രസ് ഡിജിറ്റൽ മീഡിയ ദേശീയ കോ- കോഡിനേറ്ററായിരുന്ന അനിൽ ആന്റണിയ്ക്ക് പാർട്ടിക്ക് പുറത്തേക്ക് പോകേണ്ടിവന്നത്. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിബിസി മുൻവിധിയോട് കൂടി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പിന്നാലെ പാർട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. തുടർന്ന് പാർട്ടിയിലെ എല്ലാ പദവികളും അദ്ദേഹം രാജിവെക്കുകയായിരുന്നു.
രാഷ്ട്രീയത്തേക്കാൾ വലുതാണ് തനിക്ക് രാഷ്ട്ര താത്പര്യമെന്ന് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജിയ്ക്ക് ശേഷവും തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ നിന്ന് അനിൽ ആന്റണി പിന്നോട്ട് പോയില്ല. കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപമുണ്ടെന്നും സ്തുതിപാഠകരുടെ സംഘടനയായി കോൺഗ്രസ് അധ:പതിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments