ഐടി മേഖലയിൽ ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്. കാരണം ഇവരുടെ പ്രതിഫലത്തെ കുറിച്ച് കൃത്യമായ ധാരണ സാധാരണക്കാർക്ക് ഇല്ല. ഈ മേഖലയിൽ ശമ്പളം വാരി കോരി കൊടുക്കുന്നത് നിർത്തിയെന്നും ഐടി മേഖലയിൽ മാന്ദ്യമാണെന്നും പറയാറുണ്ട്. അങ്ങനെയാണെങ്കിൽ ഇത്തരം കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ പ്രതിഫലം എത്രയാണെന്ന് അറിയാം. ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ കമ്പനി എക്സിക്യൂട്ടീവുകളെ പരിചയപ്പെടാം.
തിയറി ഡെലാപോർട്ട്- വിപ്രോ
ആഗോള ഐടി വിപ്രോയുടെ മേധാവിയായ തിയറി ഡെലാപോർട്ടാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ. വിപ്രോയിൽ ആദ്യമായാണ് ഒരു വിദേശി ഈ പദവിയിൽ എത്തുന്നത്. ഡെലാപോർട്ടിന് 79 കോടി രൂപ വാർഷിക ശമ്പളം ലഭിക്കുന്നു. ഇത് കമ്പനിയുടെ വരുമാനത്തിന്റെ 0.1 ശതമാനവും ലാഭത്തിന്റെ 0.65 ശതമാനവുമാണ്.
സലിൽ പരേഖ്- ഇൻഫോസിസ്
ഇൻഫോസിസിന്റെ സിഇഒ സലിൽ പരേഖാണ് ഉയർന്ന പ്രതിഫലം വാങ്ങുന്ന മറ്റൊരു സിഇഒ. പ്രതിവർഷം 71 കോടി രൂപയാണ് സലിലിന് ലഭിക്കുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ 0.06 ശതമാനവും അറ്റാദായത്തിന്റെ 0.32ശതമാനവും ഇദ്ദേഹത്തിന് ലഭിക്കുന്നത്.
കിഷോർ പാട്ടീൽ- കെപിഐടി ടെക്നോളജീസ്
കെപിഐടി ടെക്നോളജീസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കിഷോർ പാട്ടീലിന് ഏകദേശം 45 കോടി രൂപയാണ് വാർഷിക പ്രതിഫലമായി ലഭിക്കുന്നത്.
നിതിൻ രാകേഷ്- എംഫസിസ് ടെക്നോളജി
വാർഷിക വരുമാനമായി 35 കോടി രൂപ കൈപ്പറ്റുന്ന എംഫസിസ് മേധാവി ഉയർന്ന ശമ്പളം പറ്റുന്ന ഐടി മേധാവിമാരിൽ ഉൾപ്പെടുന്നു.
Comments