പാലക്കാട്: പ്രേമ നൈരാശ്യത്തെക്കുറിച്ച് കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് യുവാവ്. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30ന് സംഭവം.
22-കാരനായ ബിഷറുൽ തന്റെ രണ്ട് സഹോദരന്മാരുടെ ഗർഭിണികളായ ഭാര്യമാരെയും സഹോദരിയേയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണിയം പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മൂവരും.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു.
Comments