ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ റോസ്ഗാർ മേളയെ അഭിസംബോധന ചെയ്യും. കഴിഞ്ഞ വർഷം ധൻതേരസ് ദിനത്തിലാണ് പ്രധാനമന്ത്രി റോസ്ഗാർ മേള എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. 10 ലക്ഷം ആളുകൾക്ക് ജോലി നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണിത്.
ഗുജറാത്ത്, ജമ്മു കശ്മീർ, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ റോസ്ഗാർ മേളകൾ ഇതിതോടകം തന്നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ നിയമിതരായ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഓറിയന്റേഷൻ കോഴ്സുകൾക്കായുള്ള കർമ്മയോഗി പ്രാരംഭ് മൊഡ്യൂളുകളും അദ്ദേഹം ഓൺലൈനിലൂടെ പുറത്തിറക്കിയിരുന്നു. 71,000 നിയമന ഉത്തരവുകളാണ് വിതരണം ചെയ്തിരിക്കുന്നത്.
രാജ്യവ്യാപകമായി പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള റോസ്ഗാർ മേളയുടെ മൂന്നാം ഘട്ടം കേരളത്തിൽപൂർത്തീകരിച്ചു. ഇതിന്റെ ഭാഗമായിയുള്ള നിയമന ഉത്തരവുകൾ കഴിഞ്ഞമാസം കൊച്ചിയിൽ വിതണം ചെയ്തിരുന്നു. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ റോസ്ഗാർ മേള ഉദ്ഘാടനം ചെയ്യുകയും ഉദ്യോഗാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. റെയിൽവേ, വി.എസ്.എസ്.സി, ഇപിഎഫ്ഒ, എൻ എസ് ഒ, തപാൽ വകുപ്പ് എന്നിങ്ങനെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് നിയമനം.
Comments