റായ്പൂർ: കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലയിലാണ് സംഭവം. രാജേഷ് സിംഗ് രാജ്പുത്ത് അനിൽ കുമാർ സമ്രാട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്ര ജില്ലയോട് ചേർന്നുള്ള ബോർത്തലാവ് പോലീസ് സ്റ്റേഷന് സമീപമാണ് വെടിവെയ്പ്പ് നടന്നത്. ആക്രമണം നടക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് എസ്പി അഭിഷേക് മീന പറഞ്ഞു.
ജില്ലയിലെ സേന ഉദ്യോഗസ്ഥൻ രാജേഷ് സിംഗ് രാജ്പുത്തും ഛത്തീസ്ഗഢ് സായുധ സേന ഉദ്യോഗസ്ഥൻ അനിൽ കുമാർ സമ്രാട്ടും മഹാരാഷ്ട്ര ബോർഡറിൽ നിന്നും ബോർത്തലാവ് പോലീസ് ക്യാമ്പിലേക്ക് പോവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒരു സംഘം ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേക്ക് പോവുമ്പോളും മരിച്ചു.
Comments