കോട്ടയം : എൽ ഡി എഫ് കോട്ടയം നഗരസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു. നഗരസഭാധക്ഷ്യ ബിൻസി സെബാസ്റ്റ്യനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ എൽഡിഎഫിലെ 22 അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ധാർമികതയുടെ പേരിൽ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. യുഡിഎഫ് പിന്തുണയോടെ അധ്യക്ഷയായ ബിൻസി സെബാസ്റ്റ്യൻ സ്വതന്ത്ര അംഗമാണ്.
നേരത്തെ യുഡിഎഫിനും എൽഡിഎഫിനും 22 സീറ്റ് വീതമാണുണ്ടായിരുന്നത്. അന്ന് നറുക്കെടുപ്പിലൂടെയാണ് ബിൻസി അധ്യക്ഷ സ്ഥാനത്തെത്തിയത് . ഈയിടെ കോട്ടയത്തെ ഒരു വനിതാ കൗൺസിലർ മരണപ്പെട്ടിരുന്നു.ഈ അവസരം ഉപയോഗിച്ച് അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുക്കുകയായിരുന്നു എൽ ഡി എഫ് . ബിജെപിക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്.
Comments