ഹൈദരാബാദ്: വിമാനം നഷ്ടമാകുമെന്ന് ഭയന്ന് വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി മുഴക്കി യുവാവ്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന യാത്രക്കാരനാണ് ഭീഷണി സന്ദേശം മുഴക്കിയത്.
ബോംബ് ഭീഷണിയെ തുടർന്ന് എയർപോർട്ടിൽ സുരക്ഷാ സൗകര്യം ശക്തമാക്കിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് വൈകി എത്തിയ യാത്രക്കാരൻ വിമാനം കിട്ടാനായി വ്യാജ സന്ദേശം പ്രചരിപ്പിച്ചെന്ന് അറിഞ്ഞത്.
പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
Comments